Skip to main content

ഗസ്റ്റ് ലക്ചര്‍  പാനല്‍ രൂപീകരണം

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്.  സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാമ്പാടി, ഏറ്റുമാനൂര്‍ ഉപകേന്ദ്രങ്ങളില്‍ സോഫ്റ്റ്‌വെയര്‍ ഗസ്റ്റ് ലക്ചര്‍  തസ്തികയിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അധ്യാപന/പ്രവൃത്തി പരിചയം. ഫസ്റ്റ് ക്ലാസ്സോടു കൂടിയുള്ള  കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങ ബിരുദം/എം.സി.എ/ എം. എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്/ ഐ.റ്റി.യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്ന്   രാവിലെ 11.30 ന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം എല്‍. ബി. എസ് കളമശ്ശേരി മേഖലാ കേന്ദ്രം ഓഫീസില്‍ (0484-2541520) എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0481-2534820, 0481-2505900

                                                          (കെ.ഐ.ഒ.പി.ആര്‍-1627/18)

date