Skip to main content

മഴ: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

 

കനത്ത മഴയുടെ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്റ്റ് പതിനാലു വരെയും ഇടുക്കിയില്‍ 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പുഴ, ചാല്‍ എന്നിവയിലും ബീച്ചില്‍ കടലിലും ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥര്‍ മാറിത്താമസിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അനുസരിക്കണം. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. 

date