Skip to main content

2018-19 ഒന്നാം വിള നെല്ലു സംഭരണ രജിസ്ട്രേഷന്‍ ആരംഭിച്ചു

 

    സ്പ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരണത്തിനുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാണ്.  നേരിട്ടോ/അക്ഷയകേന്ദ്രം/ഇന്‍റര്‍നെറ്റ് കഫെ മുഖേന രജിസ്റ്റര്‍ ചെയ്ത് ശേഷം അപേക്ഷകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് അപേക്ഷയില്‍ രേഖപ്പെടുത്തിയ ബാങ്ക് ബ്രാഞ്ചിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍ എന്നിവയുടെ കൃത്യത ഉറപ്പ് വരുത്തേണ്ടതാണ്. സ്വന്തം പേരിലുളള ബാങ്ക് അക്കൗണ്ട് വേണം കര്‍ഷകര്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടത്.  സീറോ ബാലന്‍സ് അക്കൗണ്ടുകള്‍, ട്രാന്‍സാക്ഷന്‍ ഇല്ലാത്ത അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിക്കരുത്.  അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്കിന്‍റെ പകര്‍പ്പ് നിര്‍ബന്ധമായും വെക്കണം.  നെല്ലിന്‍റെ ഇനം രേഖപ്പെടുത്തുമ്പോള്‍ ഇനത്തിന്‍റെ കൃത്യത കര്‍ഷകന് ഉറപ്പ് വരുത്തേണ്ടതാണ്.  (ഉദാ- ജ്യോതി, ഉമ, മട്ട, വെളള) വിളവെടുപ്പിനുശേഷം ഇനത്തിന്‍റെ മാറ്റം അനുവദനീയമല്ല.  താത്ക്കാലിക കൃഷിയാണെങ്കില്‍ ഭൂവുടമയുടെ പേരും വിലാസവും നിശ്ചിത മാതൃകയിലുളള സത്യവാങ്മൂലം (അസല്‍) 200 രൂപയുടെ മുദ്ര പത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.   വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ -0491 2528553, 9446569910, 9446569905

date