Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  സംഭാവന ചെയ്യുക  

 കാലവര്‍ഷക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ജനതയെ സഹായിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  ഫണ്ട് സ്വരൂപിച്ച് അയച്ചുനല്‍കാനും ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ സജീവമാകണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. കാസിം, പ്രസിഡന്‍റ്   ടി.കെ. നാരായണദാസ്, സംസ്ഥാന എക്സി. അംഗം പി.കെ. സുധാകരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
എത്രയും വേഗം തുക സ്വരൂപിച്ച് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മുഖാന്തിരം ജില്ലാ ലൈബ്രറി കൗണ്‍സിലിനെ ഏല്പിക്കണം.  ഓണാഘോഷ പരിപാടികള്‍  ലളിതവത്ക്കരിക്കാനും  മിച്ചം വരുന്ന തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുവാനും കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

date