Skip to main content

ഡി.ടി.പി.സി ഹാളില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തി

കോഴിക്കോടിന്റെ ന• മനസ്സ് വീണ്ടും  പ്രകടമാക്കി ഡി.ടി.പി.സി ഹാളിലേക്ക് സഹായ പ്രവാഹം തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കാന്‍ ജില്ലാ ഭരണകൂടം മാനാഞ്ചിറ ഡി.ടി പി.സി ഹാളില്‍ ഒരുക്കിയ കൗണ്ടറിലേക്ക് പേമാരിയെ വകവെക്കാതെ നിരവധിയാളുകളാണ്  ഭക്ഷണസാധനങ്ങളുമായി എത്തുന്നത്. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സഹായമെത്തിക്കുന്നതിന് ഉദാരമതികള്‍ രംഗത്തെത്തിയത്. കുറ്റിച്ചിറ തെക്കെ  പുറം വോയ്‌സ് വാട്‌സ് ആപ്പ് കൂടായ്മകളുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും   ശേഖരിച്ച് ഡി.ടി.പി.സി ഹാളില്‍ എത്തിച്ചു. ആറുമണിക്കൂറുകൊണ്ടാണ് 10 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചത്. ജില്ലാ കളക്ടര്‍ യു.വി ജോസ് ഏറ്റുവാങ്ങി. സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജുവും കൂടെയുണ്ടായിരുന്നു. 
സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുന്നത്. ദുരിത ബാധിതര്‍ക്ക് തെക്കേപുറം വോയ്‌സിന്റെ നേതൃത്വത്തില്‍ ഒരു ലോറി നിറയെ അരി, ആട്ട, പച്ചരി, ചായപ്പൊടി, പഞ്ചസാര, എണ്ണ, കടല, പാല്‍പ്പൊടി തുടങ്ങിയ വിവിധയിനം ഭക്ഷണസാധനങ്ങളും വസ്ത്രം, ചെരിപ്പ്, ബക്കറ്റ്, പ്ലെയിറ്റ് തുടങ്ങിയവയും ഉള്‍പ്പടെയാണ് കൈമാറിയത്. ഇടിയങ്ങരയില്‍ കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് ജുമലുല്ലലി തങ്ങളും എ.സജീവനും ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി.ടി.പി.സി അങ്കണത്തില്‍ കളക്ടര്‍ യു.വി ജോസും സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജുവും ഏറ്റുവാങ്ങി.

date