Skip to main content

ജാഗ്രത നിര്‍ദേശങ്ങള്‍

കക്കയം ഡാം  പെരുവണ്ണാമുഴി ഷട്ടര്‍ തുറന്ന് ആറ് അടി വരെ  വെള്ളം  ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പരിസരവാസികളും അതീവ ജാഗ്രത പാലിക്കണം.  ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചെങ്ങരോത്ത്, കുറ്റ്യാടി പഞ്ചായത്തുകളില്‍ അതീവ ജാഗ്രത പാലിക്കണം. 
1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 ുാ ീേ 7 മാ) മലയോരമേഘലയിലേക്കുള്ള യാത്ര ഒഴിവാക്കുക.
2. ബീച്ചുകളില്‍ സന്ദര്‍ശനം ഒഴിവാക്കുക. ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ല
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക. 
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് ആയതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ നില്‍ക്കാനോ വാഹനങ്ങള്‍ നിര്‍ത്താനോ പാടില്ല.
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്ചെയ്യാതിരിക്കുക
6. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

date