Skip to main content

ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

നി പ വൈറസ് ബാധിതനെ ശുശ്രൂഷിക്കുന്നതിനിടെ നിപ രോഗം പിടിപ്പെട്ട് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് സര്‍ക്കാര്‍ ജോലിയില്‍ ലഭിച്ച ആദ്യമാസത്തെ ശമ്പളം കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വടകര റെസ്റ്റ് ഹൗസില്‍ വച്ച് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏല്പിക്കുകയായിരുന്നു'.പേരാമ്പ്ര താലൂക്ക് ആശുപത്ര1യിലെ. നഴ്‌സായിരുന്ന ലിനിയുടെ  ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുകയായിരുന്നു. കൂത്താളി പി എച്ച് സി യിലെ ക്ലര്‍ക്കായി നിയമിതനായ സജീഷ് ജൂലൈയിലാണ് ജോലിയില്‍ പ്രവേശിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(ആഗസ്റ്റ് 17) ജില്ലാ കലക്ടര്‍ യു.വി ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

date