Skip to main content

അന്തര്‍ സംസ്ഥാന സര്‍വീസ് കാര്യേജുകള്‍ നികുതി കുടിശ്ശിക അടയ്ക്കണം

ഫിനാന്‍സ് ആക്ട് 2014 വഴിയുളള നികുതി വര്‍ദ്ധനവിനെതിരെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കാര്യേജുകള്‍  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പായ സാഹചര്യത്തില്‍ വാഹനങ്ങളില്‍ നിന്ന് നികുതി കുടിശിക പിരിച്ചെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ചെക്ക്‌പോസ്റ്റുകള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.  സംസ്ഥാനത്തിനകത്തേക്ക് സര്‍വീസ് നടത്തുന്ന എല്ലാ അന്യസംസ്ഥാന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകളും ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിട്ടുളള സമയപരിധിക്കുളളില്‍ നികുതി കുടിശിക അടയ്ക്കണം.  സമയപരിധിയില്‍ കുടിശിക അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കും.  ശബരിമല തീര്‍ത്ഥാടകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും വാഹനം നികുതി കുടിശിക ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.4967/17

date