Post Category
മഴക്കെടുതി: പെട്രോള്‍/ഡീസല്‍ നല്‍കരുത്
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുവാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇന്ധനം ആവശ്യമാണ്. അതിനാല്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. പൊതു/സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കു ശേഷം മാത്രമെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കാവൂ എന്നും കളക്ടര്‍ അറിയിച്ചു.
date
- Log in to post comments