Skip to main content

കാലവര്‍ഷക്കെടുതി: ഇന്ന്‌ ഒരു മരണം

തൃശൂര്‍ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇന്ന്‌ (ആഗസ്റ്റ്‌ 17) ഒരു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തു. കൊടുങ്ങല്ലൂര്‍ എസ്‌.എന്‍.പുരം വില്ലേജില്‍ പാണങ്ങായില്‍ ശരത്‌(28) ആണ്‌ മരിച്ചത്‌. ആമ്പല്ലൂര്‍ വില്ലേജില്‍ വിലാസിനി അമ്മയുടെ മകന്‍ ചന്ദ്രനെ ഹൈവേ സിഗ്നലിലെ ഒഴുക്കില്‍പ്പെട്ട്‌ കാണാതായി.തലപ്പിള്ളി താലൂക്കില്‍ കുറാഞ്ചേരിയിലെ ഇന്നലത്തെ മണ്ണിടിച്ചില്‍ 12 പേര്‍ മരിച്ചത്‌ സ്ഥിരീകരിച്ചു. ഇവിടെ അഞ്ചുപേരെ കാണാതായിട്ടുണ്ട്‌. ഏഴുപേര്‍ക്ക്‌ മുറിവേറ്റതായി റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. 14 വീട്‌ പൂര്‍ണ്ണമായും 60 വീടുകള്‍ ഭാഗികമായും തകര്‍ന്നതായിട്ടാണ്‌ കണക്ക്‌.
 

date