Skip to main content

പത്തനംതിട്ടയില്‍ രക്ഷപ്പെടുത്തിയത് 6050 പേരെ  ഭക്ഷണവും ലൈഫ് ജാക്കറ്റുകളും എയര്‍ഡ്രോപ്പ് ചെയ്തു

 

പത്തനംതിട്ടയില്‍ ഇന്നലെയും ഇന്നുമായി ഇതുവരെ വീടുകളില്‍ കുടുങ്ങിയ 6050 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. 50 ലധികം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറന്‍മുള കോഴഞ്ചേരി ഭാഗത്തു നിന്നാണ് കൂടുതല്‍ പേരെ രക്ഷിച്ചത്. റാന്നിയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. നിലവില്‍ തിരുവല്ല ഭാഗത്താണ് വെള്ളം ഭീഷണിയുയര്‍ത്തുന്നത്. അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. തിരുവല്ലയില്‍ 550 ലൈഫ് ജാക്കറ്റുകള്‍ എയര്‍ഡ്രോപ്പ് ചെയ്തിട്ടുണ്ട്. ആറന്‍മുളയിലും കോഴഞ്ചേരിയിലും ഭക്ഷണവും എയര്‍ഡ്രോപ്പ് ചെയ്തിട്ടുണ്ട്.

date