Skip to main content

പ്രളയം സഹായാഭ്യര്‍ത്ഥന: ആവര്‍ത്തനം ഒഴിവാക്കണം

 

പ്രളയ ബാധിതപ്രദേശങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ധാരാളം സഹായാഭ്യര്‍ത്ഥനകള്‍ പലവഴിക്കും എത്തുന്നുണ്ട്. എന്നാല്‍, പല നമ്പരുകളിലേക്കും വരുന്ന പല സഹായാഭ്യര്‍ത്ഥനകളും ആവര്‍ത്തനങ്ങളാണ്. രക്ഷപ്പെടുത്തിയവരുടെ വിവരങ്ങളും വീണ്ടും വീണ്ടും എത്തുന്നു. ഇതു ധാരാളം ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതിനാല്‍, മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിനുമുമ്പ് അവര്‍ ഇപ്പോഴും കുടുങ്ങിക്കിടപ്പാണോ എന്ന് ഉറപ്പാക്കണം. പുതുതായി സഹായാഭ്യര്‍ത്ഥന നടത്തുന്നവര്‍ തിയതിയും സമയവും കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തുക. എല്ലാ വിവരവും ചേര്‍ത്ത് ഒറ്റ സന്ദേശമായി അയയ്ക്കണം. വിവരങ്ങള്‍ മുറിച്ചുമുറിച്ച് അയയ്ക്കുന്നത് മറ്റു സന്ദേശങ്ങളുമായി കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കും. കൃത്യമായ സ്ഥലവും ലാന്‍ഡ്മാര്‍ക്കും ജില്ലയും കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍  അത് സഹായകരമാകും.

date