Skip to main content

വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സാമൂഹ്യനീതി വകുപ്പ് താമസസൗകര്യം ഒരുക്കും

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, അവശരായ വയോജനങ്ങള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് നിലവിലെ ക്യാമ്പില്‍ അസൗകര്യമുണ്ടെങ്കില്‍ സാമൂഹ്യനീതി വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കും. ഇത്തരം ക്യാമ്പുകളില്‍ താമസിക്കാനാഗ്രഹിക്കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളും സന്നദ്ധപ്രവര്‍ത്തകരും സാമൂഹ്യനീതി ഓഫീസിലോ പ്രവര്‍ത്തകരുടെ നമ്പറുകളിലോ അറിയിക്കണമെന്ന്  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസ്   -0495 2371911, 
ഷീബാ മുംതാസ്
(ജില്ലാ സാമൂഹ്യനീതി ഓഫീസര്‍)               -9496438920
സിക്കന്തര്‍ 
(എല്‍.എല്‍.സി നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍)    -9447084722
സുനില്‍ കുമാര്‍ ടി.പി ( ജൂനിയര്‍ സൂപ്രണ്ട്)    -9495114173
വിനോദ് എ.കെ (സീനിയര്‍ ക്ലര്‍ക്ക്)             -9645 196406 

date