Skip to main content

നെന്മാറ ഉരുള്‍പൊട്ടല്‍: രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

 

    വ്യാഴാഴ്ച രാവിലെ നെന്‍മാറ പോത്തുണ്ടിക്കു സമീപമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ രണ്ടുപേരെ കൂടി കണ്ടെടുത്തു. അളുവാശേരി ചേരുംകാട് അനിതയുടെ മകള്‍ ആത്മിക(മൂന്നര), സുന്ദരന്‍റെ മകന്‍ സുധിന്‍(17) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.  ഇതോടെ നെന്മാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഉരുള്‍പൊട്ടലില്‍ കാണാതായ അരവിന്ദിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. റാപ്പിഡ് ആക്ഷന്‍ ഫോഴ്ڋസ്, പോലീസ്, ഫയര്‍ഫോഴ്ڋസ് എന്നിവ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഉരുള്‍പൊട്ടലില്‍ മരിച്ച ആളുവാശേരി ചേരുകാട് ഗംഗാധരന്‍റെ മകള്‍ അഖില കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 
    ഗംഗാധരന്‍(55) څഭാര്യ സുڅദ്ര(50), മക്കളായ ആതിര(24), ആര്യ(17), ആതിരയുടെ 28 ദിവസം പ്രായമായ ആണ്‍കുട്ടി, ചേരും കാട് പരേതനായ ഉണ്ണികൃഷ്ണന്‍റെ മക്കളായ അഭിജിത്ത്(25), അനിത(28) എന്നിങ്ങനെ ഏഴുപേരുടെ മൃതദേഹം ഇന്നലെ(ആഗസ്റ്റ് 16) തന്നെ കണ്ടെത്തിയിരുന്നു.
    മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കരടിയോട് തമ്പിയുടെ څഭാര്യ ചാത്തിയുടെ മൃതദേഹം ഇന്ന് (ആഗസ്റ്റ് 17) രാവിലെ കണ്ടെടുത്തിരുന്നു. തമ്പിയുടെ മൃതദേഹം ഇന്നലെ തന്നെ (ഓഗസ്റ്റ് 16) കണ്ടെടുത്തിരുന്നു. ഇവരുടെ പേരക്കുട്ടിക്ക് വേണ്ടിയുളള തിരച്ചിലിലാണ് രക്ഷാ പ്രവര്‍ത്തകര്‍. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

date