Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയവര്‍ 

 

 

 കാലവര്‍ഷകെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ജില്ലയിലെ വിവിധ സഹകരണ സംഘങ്ങള്‍ 52,28,979 രൂപയും കോയമ്പത്തൂര്‍ ഫ്രണ്ട്‌സ് ഓഫ് മലയാളി സമാജം 1,63,100 രൂപയും പള്ളിപ്പുറം സ്വദേശി പി. ഇ. രമണന്‍ ഒരു ലക്ഷവും  നല്‍കിയതായി  ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.

 

പാലക്കാട് ജില്ലാ പഞ്ചായത്ത്, പാലക്കാട് സ്‌മോള്‍ ഹൈഡ്രോ കമ്പനി എന്നിവര്‍ അഞ്ച് ലക്ഷം രൂപയും, കഞ്ചിക്കോട് എം.കെ. സ്റ്റീല്‍സ് മൂന്നര ലക്ഷം രൂപയും ആലത്തൂര്‍ ക്രസന്റ് ആശുപത്രി 1,35,000 രൂപയും, ജില്ലാ കോഓപറേറ്റീവ് അര്‍ബന്‍ ബാങ്ക്, സംസ്ഥാന ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍, പരംവീര്‍ എന്റര്‍പ്രൈസസ്, ഓള്‍ ഇന്ത്യാ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ്,  കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി, ഡോ. എന്‍. രാമചന്ദ്രന്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ ദിവസങ്ങളിലേക്ക് സംഭാവന നല്‍കിയിരുന്നു.

 

എല്ലാ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും പൊതുജനങ്ങളും അകമഴിഞ്ഞ് സംഭാവന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഈ തുകയ്ക്ക് നികുതിയിളവ് ലഭിക്കുന്നതാണ്. വ്യക്തികളോ സ്ഥാപനങ്ങളോ അയക്കുന്ന സംഭാവനങ്ങള്‍ ഡി.ഡിയായോ ചെക്ക് ആയോ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ അയക്കുകയോ കലക്ടറേറ്റില്‍ നേരിട്ട് നല്‍കി രശീതി കൈപ്പറ്റാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. 

date