Skip to main content

ആലപ്പുഴയിലേക്കും ഹെലികോപ്റ്ററില്‍ ഭക്ഷണം

 

ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്കും ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഭക്ഷണ സാധനങ്ങളുമായി ഹെലികോപ്റ്റര്‍ ആലപ്പുഴയിലേക്കു പുറപ്പെട്ടു. പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്തുനിന്നു ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിക്കുന്നുണ്ട്.

15 കിലോ വീതം വരുന്ന പാക്കറ്റുകളാണ് തയാറാക്കി വിതരണം ചെയ്യുന്നത്. പായ്ക്കറ്റില്‍ ഭക്ഷണവും അണുനാശിനികളും കുടിവെള്ളവുമുണ്ട്. രാവിലെ മൂന്നു ഹെലികോപ്റ്ററുകളില്‍ 2500 കിലോ ഭക്ഷ്യവസ്തുക്കള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കു കൊണ്ടുപോയിരുന്നു.

 

date