Skip to main content

കുടിവെള്ളം പാഴാക്കരുത്; തിളപ്പിച്ചു മാത്രം കുടിക്കുക

 

കുടിവെള്ളം നിയന്ത്രിച്ച് ഉപയോഗിക്കണമെന്നും പാഴാക്കരുതെന്നും വാട്ടര്‍ അതോറിറ്റി. കുടിവെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കണം. ദിവസങ്ങളായി തുടരുന്ന പ്രളയം മൂലം സംസ്ഥാനത്ത് ശുദ്ധജലവിതരണത്തില്‍ കുറവുവരുത്തേണ്ടി വന്നിട്ടുണ്ട്. ജലശുദ്ധീകരണശാലകള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലധികമുള്ള കലക്കല്‍, പമ്പ് ഹൗസുകള്‍ വെള്ളത്തിനടിയിലാകുന്നത്, പൈപ്പുകളുടെ സ്ഥാനചലനം, വൈദ്യുതി തകരാറ് എന്നിവ കാരണം ജലശുദ്ധീകരണത്തില്‍ 30 ശതമാനം കുറവുവന്ന സാഹചര്യത്തില്‍ ശുദ്ധജലം നിയന്ത്രിച്ച് ഉപയോഗിക്കണമെന്നും വാട്ടര്‍ അതോറിറ്റി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 

പ്രളയജലം താഴുന്നതോടുകൂടി പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

date