Skip to main content

നെല്ലിയാമ്പതിയിലേക്ക് കാല്‍നടയായി  ഭക്ഷണവും വെളളവും എത്തിച്ചു

 

നെല്ലിയാമ്പതിയിലെ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന ഒറ്റപ്പെട്ട പോയ പ്രദേശത്തേയ്ക്ക് പൊലീസ്,. ആര്‍.എ.എഫ്, സന്നദ്ധസംഘടനകള്‍ അടക്കം എഴുപത് പേരടങ്ങടങ്ങുന്ന സംഘം കാല്‍നടയായും തലചുമടായും ഭക്ഷണം എത്തിച്ചു.  നെന്മാറയില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്ററോളം വാഹനത്തിനും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം  കാല്‍നടയായും  നടന്നാണ് പ്രദേശത്ത് എത്തിയത്. ഇവിടെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ ഏകദേശം 400-ളം പേരാണ് ഉണ്ടായിരുന്നത്. ആഗസ്റ്റ് 16-ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്നാണ് പ്രദേശത്തെ റോഡും പാലവും തകര്‍ന്നത്. അന്ന് മുതലെ പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയായിരുന്നു. നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള എഴു കിലോമീറ്റര്‍ റോഡ് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ്  നെന്മാറ-പോത്തുണ്ടി-നെല്ലിയാമ്പതി റോഡ് ബന്ധം വിഛേദിക്കപ്പെട്ടത്. ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമം തുടരുകയാണ്.വടകെട്ടിയും മറ്റുമാണ് രക്ഷാസംഘം പ്രദേശത്തെത്തിയത്. ബിസ്‌ക്കറ്റും പഴവും ഇഡലിയും മറ്റുമടങ്ങിയ ഭക്ഷണമാണ് എത്തിച്ചത്.

date