Skip to main content

പ്രളയക്കെടുതി: സഹായവുമായി പതിനായിരങ്ങള്‍

 

പ്രളയക്കെടുതിയില്‍ അകപ്പെട്ടു പോയവര്‍ക്ക് സഹായവുമായി പതിനായിരങ്ങളെത്തി. വസ്ത്രങ്ങളും ഭക്ഷണങ്ങളുമടക്കം  നിരവധി സഹായങ്ങളാണ് ജില്ലയിലേക്ക് ഒഴുകിയെത്തുന്നത്. കൂടുതലായും ജില്ലയിലെ പ്രധാന ഡ്രോപ്പ് സെന്റര്‍ ആയ കോട്ടയം സിവില്‍ സ്റ്റേഷനിലാണ് സഹായമെത്തുന്നത്. ഷര്‍ട്ട്, ടീ ഷര്‍ട്ട്, ലുങ്കി, ഡബിള്‍ മുണ്ടുകള്‍, സാരി, ചുരിദാര്‍, കുട്ടികള്‍ക്കു ആവശ്യമായ വസ്ത്രങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും വേണ്ടിയുള്ള അടിവസ്ത്രങ്ങള്‍, തോര്‍ത്ത്, പുതപ്പ് കൂടാതെ ഭക്ഷണ പദാര്‍ത്ഥങ്ങളും  കളക്ട്രേറ്റിലേക്ക് എത്തുന്നുണ്ട്.

സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ ഡ്രോപ്പ് ബോക്‌സായ കളക്ട്രേറ്റിലെത്തിക്കുകയും ഇവിടെ നിന്ന് മഹാലക്ഷ്മി സില്‍ക്ക്‌സിന് സമീപമുള്ള ഗോഡൗണിലേക്കും എം ടി സെമിനാരി സ്‌കൂളിലേക്കും എത്തിച്ച് ക്രമീകരിച്ച ശേഷം വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുന്നു. നഗരത്തിലെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളും തുണിത്തരങ്ങള്‍ നല്‍കി. കൂടാതെ തിരുവനന്തപുരം ജില്ലയില്‍ നിന്ന്  രണ്ട് ലോഡ് ഭക്ഷണപദാര്‍ത്ഥങ്ങളും തുണിത്തരങ്ങളും കൂടി എത്തിച്ചിട്ടുണ്ട്.

 

date