Skip to main content

ബോട്ടുകൾ വിട്ടുനൽകാത്ത ഉടമകളെ അറസ്റ്റ് ചെയ്യണം-മന്ത്രി ജി.സുധാകരൻ

സർക്കാർ ജലാശയത്തിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. ആവശ്യമായ ബോട്ട് ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. രാവിലെ മന്ത്രി കളക്ട്രേറ്റിലെത്തി  രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ആരാഞ്ഞു. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്‌ററ് ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്യാനും മന്ത്രി നിർദ്ദേശിച്ചു. തുടർന്ന് ദുരന്തനിവാരണ പ്രതിരോധ നിയമപ്രകാരം ജില്ലാ കളക്ടർ വിശദമായ ഉത്തരവ് പുറത്തിറക്കി. ബോട്ട് ഓടിക്കാൻ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോർട്ട് ഓഫീസർ ജില്ലാ കളക്ട്രേറ്റിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും കളക്ട്രേറ്റിൽ തന്നെ കാണണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

date