Skip to main content

മഹിള സമഖ്യ : വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ ഒന്നിന്

വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കണ്ണൂര്‍ ജില്ലയിലുള്ള മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഡിസംബര്‍ ഒന്നിന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഇരിട്ടി ബ്ലോക്ക് ഓഫീസിന് സമീപമുള്ള കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ ഓഫീസിലാണ് സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഇന്റര്‍വ്യൂ. എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ഒഴിവുകള്‍ : ഫൂള്‍ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ : വിദ്യാഭ്യാസ യോഗ്യത : ബിരുദം, ബി.എഡ്, പ്രായം : 25 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക്, ഹോണറേറിയം : പ്രതിമാസം 11000/- രൂപ. അഡീഷണല്‍ ടീച്ചര്‍ : യോഗ്യത : ബിരുദം, പ്രായം : 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്, ഹോണറേറിയം: പ്രതിമാസം 9000/-രൂപ. പാര്‍ട്ട് ടൈം ടീച്ചര്‍ : യോഗ്യത : ബിരുദം, പ്രായം :  25 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക്, ഹോണറേറിയം : പ്രതിമാസം 6000/-രൂപ.  കുക്ക് : യോഗ്യത : എഴുതാനും വായിക്കാനുമുള്ള കഴിവ്. പ്രായം : 25 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക്, ഹോണറേറിയം : പ്രതിമാസം 7500/- രൂപ. കുക്കിംഗ് അസിസ്റ്റന്റ് കം ക്ലീനിംഗ് സ്റ്റാഫ് : യോഗ്യത : എഴുതാനും വായിക്കാനുമുള്ള കഴിവ്, പ്രായം : 25 വയസ്സിനൂം 45 വയസ്സിനും ഇടയ്ക്ക്, ഹോണറേറിയം : പ്രതിമാസം 6000/- രൂപ.

എല്ലാ വിഭാഗത്തിലും ഓരോ ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ട്  ഹാജരാകണം. ഫോണ്‍ : 04712913212, 2348666, 04902494222,  വെബ്‌സൈറ്റ് : www.keralasamakhya.org.

പി.എന്‍.എക്‌സ്.4979/17

date