Skip to main content

ദേശീയ സംഗീതോത്സവം 'രാഗസുധ'ക്ക് 26ന് തുടക്കം 

 

    കേരള സംഗീത നാടക അക്കാദമിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഒ.വി. വിജയന്‍ സ്മാരക സമിതിയും സംയുക്തമായി ദേശീയ സംഗീതോത്സവം 'രാഗസുധ' നടത്തും. നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്ന് വരെ പാലക്കാട് രാപ്പാടിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സംഗീതജ്ഞരുടെ പരിപാടികളുണ്ടാവും. 
    നവംബര്‍ 26 ന് വൈകിട്ട് 5.30ന് മണ്ണൂര്‍ രാജകുമാരനുണ്ണി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 6.30 ന് ശ്രീവത്സന്‍ ജെ.മേനോന്‍റെ കര്‍ണ്ണാടക സംഗീത കച്ചേരി നടക്കും. 27 വൈകിട്ട് 5.30ന് എസ്.കെ. മഹതിയുടെ കര്‍ണ്ണാടക സംഗീത കച്ചേരിയും 6.30ന് അനുരാധ ശ്രീറാം-ശ്രീറാം പരശുരാമന്‍ എന്നിവരുടെ കര്‍ണാടിക് ഹിന്ദുസ്ഥാനി ജുഗല്‍ബന്ദി നടക്കും. 28 വൈകിട്ട് 5.30ന് സദ്ഗണ്‍ ഐത്താള്‍ന്‍റെ മാന്‍ഡലിന്‍ കച്ചേരിയും 6.30ന് കുടമാളൂര്‍ ജനാര്‍ദ്ദനന്‍റെ പുല്ലാങ്കുഴല്‍ കച്ചേരിയും നടക്കും. 29 വൈകിട്ട് 5.30ന് ഹരി ആലങ്കോടിന്‍റെ സന്തൂര്‍ കച്ചേരി 6.30 ന് റഫീഖ് ഖാന്‍-ഷൈലേഷ് ഭാഗവത് എന്നിവരുടെ സിത്താര്‍-ഷെഹ്നായി കച്ചേരി, 30 വൈകിട്ട് 5.30ന് എസ്. മഴയുടെ ഗസല്‍ കച്ചേരി, 6.30ന് ഉമ്പായിയുടെ ഗസല്‍ കച്ചേരിയും നടക്കും. ഡിസംബര്‍ ഒന്ന് വൈകിട്ട് 5.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി അധ്യക്ഷയാകുന്ന സമാപന സമ്മേളനത്തില്‍ സുകുമാരി നരേന്ദ്രമേനോന്‍ സമാപന പ്രസംഗം നടത്തും. തുടര്‍ന്ന് 6.30ന് ഇര്‍ഫാന്‍ മുഹമ്മദ് ഖാന്‍റെ സരോദ് കച്ചേരിയോടെ ആറ് ദിവസത്തെ രാഗസുധക്ക് സമാപനമാകും.
 

date