Skip to main content
പൊതുമരാമത്ത് റോഡുകളുടെ പുനര്‍ നിര്‍മ്മാണം സംബന്ധിച്ച് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു സംസാരിക്കുന്നു.

പൊതുമരാമത്ത് റോഡുകള്‍ അടിയന്തരമായി ഗതാഗതമാക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കണം

        മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം തകര്‍ന്ന പൊതുമരാമത്ത്
റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാന്‍
സര്‍ക്കാര്‍ നടപടിയായി. പ്രകൃതി ദുരന്തത്തില്‍ പ്രധാന റോഡുകളെല്ലാം
തകര്‍ന്നതുമൂലം ബസ് സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം നിലച്ചതോടെ
ജനങ്ങളേറെ ബുദ്ധിമുട്ടിലായിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള
അടിയന്തര സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി പൊതുമരാമത്ത് ചീഫ്
എഞ്ചിനീയര്‍ക്ക് നേരിട്ടുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്. ജില്ലയിലെ
രൂക്ഷമായ ഗതാഗത സ്തംഭനം പരിഹരിക്കുന്നതിന് പ്രധാന റോഡുകള്‍ ഉള്‍പ്പെടെ
മുന്‍ഗണനാക്രമത്തിലാണ് അടിയന്തര അറ്റകുറ്റ പണികള്‍ നടത്തി
ഗതാഗതയോഗ്യമാക്കുക. ഇതുസംബന്ധിച്ച് ജില്ലാകലക്ടര്‍ ജീവന്‍ബാബു കെയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി,  ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പി.ഡബ്ല്യൂ.ഡി റോഡ്‌സ് ചീഫ്
എഞ്ചിനീയര്‍ എം.എം ജീവരാജ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ. രമ,
ആര്‍. സജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
        പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന റോഡുകള്‍ പുന:സ്ഥാപിക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ള 1000 കോടി രൂപയുടെ പദ്ധതി
മുന്‍ഗണനാക്രമത്തിന് നിശ്ചയിച്ച് പൂര്‍ത്തിയാക്കുന്ന നടപടികള്‍
സ്വാഗതാര്‍ഹമാണെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി അഭിപ്രായപ്പെട്ടു. തൊടുപുഴ-
പുളിയന്‍മല, നേര്യമംഗലം- പനംകുട്ടി ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളും
ഏറ്റവും അധികം ഗതാഗതതിരക്കുള്ള മറ്റു റോഡുകളായ കരിമ്പന്‍,
മുരിക്കാശ്ശേരി, കട്ടപ്പന റോഡ് ഉള്‍പ്പെടെയുള്ളവ അടിയന്തര
പ്രാധാന്യത്തോടെ അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് എം.പി
ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട് ആവശ്യമുള്ള മറ്റു പ്രധാന റോഡുകളും പാലങ്ങളും
മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കണമെന്നും എം.പി
ആവശ്യപ്പെട്ടു.
        കഴിഞ്ഞ ദിവസങ്ങളില്‍ പ്രകൃതി ദുരന്തങ്ങളില്‍ തകര്‍ന്ന ഒട്ടുമിക്ക
റോഡുകളുടെയും വ്യാപ്തി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുന്നതിനായി ചീഫ്
എഞ്ചിനീയര്‍ എം.എം. ജീവരാജ് പറഞ്ഞു. ജില്ലയിലെ പി.ഡബ്ല്യൂ.ഡി റോഡുകളുടെ
അറ്റകുറ്റ പണികള്‍ക്കായി 88 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി
ഇന്നലെ (7.9.18) തന്നെ പൂര്‍ത്തീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെന്‍ഡര്‍ നട
പടികളും ഉടനെ പൂര്‍ത്തിയാകും.
        ജില്ലയിലെ റോഡുകള്‍ 10-15 വര്‍ഷം അറ്റകുറ്റ പണികള്‍ കൂടാതെ
നിലനില്‍ക്കുന്ന രീതിയല്‍ ആധുനിക രീതിയില്‍  നിര്‍മ്മിക്കുമെന്നും
പ.ഡബ്ല്യൂ.ഡിയുടെ ജില്ലയിലെ 2800 കി.മീ റോഡില്‍ 2600 കി.മീറ്റര്‍
അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതിന് തുടര്‍ നടപടികള്‍
ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

date