Skip to main content

പെരിനാട് ഗ്രാമപഞ്ചായത്തിലെ  നാല്  അംഗങ്ങളെ അയോഗ്യരാക്കി

 

പത്തനംതിട്ട ജില്ലയിലെ റാന്നി പെരിനാട് ഗ്രാമപഞ്ചായത്തിലെ നാല് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ആര്‍.മോഹനന്‍, ഉഷാകുമാരി രാധാകൃഷ്ണന്‍, എല്‍. വി. മാത്യു, രാജന്‍ വെട്ടിക്കല്‍ എന്നിവരെയാണ് കൂറുമാറ്റ  നിരോധന നിയമപ്രകാരം അയോഗ്യരാക്കിയത്.  നിലവില്‍ അംഗങ്ങളായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018 സെപ്തംബര്‍ 12 മുതല്‍ ആറ് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത അംഗങ്ങള്‍ക്കെതിരെ  പി.റ്റി. രാജു നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ അംഗങ്ങളെ അയോഗ്യരാക്കിയത്. 

പി.എന്‍.എക്‌സ്.4073/18

date