Skip to main content

സംസ്ഥാന എയ്ഡഡ് നിയന്ത്രണം: സാങ്കേതിക സഹായ വിഭാഗത്തിന് രൂപം നല്‍കി

 

സംസ്ഥാന എയ്ഡഡ് നിയന്ത്രണ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിന് പ്രതേ്യക വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.പി.വൈ.എം, തിരുവനന്തപുരത്തുള്ള കാര്‍ബ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സാങ്കേതിക സഹായ വിഭാഗം പ്രവര്‍ത്തിക്കുക. എച്ച്.ഐ.വി എയ്ഡ്‌സ് നിയന്ത്രണ രംഗത്ത് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എസ്.കെ. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. തമ്പി, ഡോ. എസ്.ശ്രീലത, ഡോ. ബി.ശ്രീലത,  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ സി. രമേശ് കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.

സാങ്കേതിക സഹായ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ എയ്ഡഡ് നിയ്രന്തണ പരിപാടി  കൂടുതല്‍ വിപുലീകരിക്കാനും ഊര്‍ജ്ജിതമാക്കാനും കഴിയും. മൂന്ന് വര്‍ഷമാണ് സാങ്കേതിക സഹായ വിഭാഗത്തിന്റെ കാലാവധി ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

 പി.എന്‍.എക്‌സ്.4131/18

date