Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായപ്രവാഹം തുടരുന്നു

 

ചതയദിനാഘോഷത്തിനായി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് എസ്എന്‍ഡിപി യോഗം യൂണിയന്‍ അംഗങ്ങള്‍. അടൂര്‍ കൂടല്‍ സൗത്ത് എസ്എന്‍ഡിപി യൂണിയന്‍ 1658-ാം ശാഖയിലെ അംഗങ്ങളാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. യൂണിയന്‍ പ്രസിഡന്റ് ഡി. ഭദ്രന്‍, വൈസ്പ്രസിഡന്റ് ഡോ. ദീപു ദിവാകരന്‍, സെക്രട്ടറി വി. ഉമേഷ്, കമ്മിറ്റിയംഗങ്ങളായ കെ.തുളസീധരന്‍, ഇ.വി. രാജന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

ഓണാഘോഷത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് കുമ്പനാട് മുണ്ടമല റസിഡന്റ്‌സ്് അസോസിയേഷന്‍ അംഗങ്ങള്‍. 50,555 രൂപ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. പ്രസിഡന്റ് ജോര്‍ജ് അലക്സാണ്ടര്‍, സെക്രട്ടറി മാത്യൂസ് ഈപ്പന്‍, ജോയിന്റ് സെക്രട്ടറിമാരായ സാബു തോമസ്, റോബിന്‍ സി. വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ ജിഫിന്‍ അലക്സ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്ര ഭാരവാഹികള്‍ ഭക്തജനങ്ങളില്‍ നിന്നും ദുരിതാ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ദേവസ്വം പ്രസിഡന്റ് സി.കെ.ശങ്കരപ്പിള്ള ജില്ലാ കളക്ടര്‍ക്ക് കൈമാറി. അടൂര്‍ ആര്‍ഡിഒ എം.എ.റഹിം, ദേവസ്വം സെക്രട്ടറി എന്‍.ഡി.നാരായണപിള്ള, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date