Skip to main content

ഊര്‍ജിത കൊതുകുനിര്‍മാര്‍ജന പ്രവര്‍ത്തനവുമായി  നാഷണല്‍ സര്‍വീസ് സ്‌കീം

 

പ്രളയത്തിന് ശേഷം കൊതുകുജന്യരോഗമായ ഡങ്കിപ്പനിയുടെ വ്യാപന സാധ്യത തിരിച്ചറിഞ്ഞ് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരുടെ ആഭിമുഖ്യത്തില്‍ പന്തളം നഗരസഭാ പ്രദേശങ്ങളില്‍ ഊര്‍ജിത കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്നു. നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി 400 വോളണ്ടിയര്‍മാരാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ.സതി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷത രാധ രാമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ.വി.പ്രഭ, ശ്രീകുമാര്‍, എസ്.സുമേഷ് കുമാര്‍, മഞ്ജു വിശ്വനാഥ്, സുനിത വേണു, മെഡിക്കല്‍ ഓഫീസര്‍ ഡോ.കുക്കു പി.രാജീവ്, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോ.ടി.കെ.അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

                (പിഎന്‍പി 3010/18)

date