Post Category
ഉത്തരവാദിത്ത്വ ടൂറിസം ഭാഗമാകാന്‍ അവസരം
ഉത്തരവാദിത്ത്വടൂറിസം മിഷന് സംസ്ഥാനത്ത് തിരഞ്ഞെടുത്ത ജില്ലകളില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കുന്നു. ടൂറിസം രംഗത്ത് നേരിട്ടോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതുമായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്ത്വടൂറിസം മിഷന്റെ ഭാഗമാകാം. കര്‍ഷകര്‍, ഹോം സ്റ്റേകള്‍, കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, ഓട്ടോ / ടാക്സി ഡ്രൈവര്‍മാര്‍, ബോട്ട് ഓപ്പറേറ്റര്‍മാര്‍, ഭക്ഷണശാലകള്‍, കലാകാരന്മാര് തുടങ്ങിയവര്‍ക്ക് പ്രത്യേക യൂണിറ്റ് ആയി രജിസ്റ്റര്‍ ചെയ്തുകൊണ്ട് ടൂര്‍ പാക്കേജുകള്‍ ഭാഗമാകാനാണ് അവസരം. ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നിന്നും അപേക്ഷഫോറം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2332419, 9947176057.
date
- Log in to post comments