Skip to main content

ഭിന്നശേഷിയുളള കുട്ടിക്ക്‌ വീട്‌

പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ട ഫാത്തിമ്മയ്‌ക്ക്‌ (12) കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ്‌ റിഹാബിലിറ്റേഷന്റെ നേതൃത്വത്തില്‍ വീട്‌ നിര്‍മ്മിച്ചു നല്‍കുന്നു. സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്കുളള സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്‌ ഫാത്തിമ്മ. വെളളപ്പൊക്കത്തില്‍ വീട്‌ പൂര്‍ണ്ണമായും വാസയോഗ്യമാല്ലാതായി. ഭിന്നശേഷി സൗഹൃദമായ വീടിനുളളില്‍ ടോയിലേറ്റും വീല്‍ചെയര്‍ പ്രവേശന ക്ഷമത ഉറപ്പ്‌ വരുത്തുന്ന തരത്തില്‍ റാമ്പുകള്‍, പിടിച്ച്‌ നില്‍ക്കാന്‍ പാകത്തിലുളള റെയിലുകള്‍, സൗഹൃദ ടോയ്‌ലറ്റ്‌ എന്നിവ ഉള്‍പ്പെടെയുളള സൗകര്യങ്ങളാണ്‌ വീടിനുളളില്‍. വീടിന്റെ രൂപകല്‍പനയും മേല്‍നോട്ടവും തൃശൂര്‍ കോസ്റ്റ്‌ഫോര്‍ഡിനാണെന്ന്‌ ജോയിന്റ്‌ ഡയറക്‌ടര്‍ അറിയിച്ചു.

date