Skip to main content

ഫാര്‍മസിസ്റ്റ് (ഹോമിയോ) ഇന്റര്‍വ്യൂ 

കൊച്ചി:  ജില്ലയില്‍ ഹോമിയോപ്പതി/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് (ഹോമിയോ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ  ഉദ്യോഗാര്‍ഥികള്‍ക്കുളള ഇന്റര്‍വ്യൂ എറണാകുളം മേഖലാ പി.എസ്.സി ഓഫീസില്‍ നടത്തും. കാറ്റഗറി നമ്പര്‍ 342/16 ഫാര്‍മസിസ്റ്റ് (ഹോമിയോ) ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഇന്റര്‍വ്യൂ സപ്തംബര്‍ 26-ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ. കാറ്റഗറി നമ്പര്‍ 184/17  ഫാര്‍മസിസ്റ്റ് (ഹോമിയോ) ഹോമിയോപ്പതി (എന്‍.സി.എ-ഒ.എക്‌സ്) സപ്തംബര്‍ 27-ന് രാവിലെ 9.30 മുതല്‍.
 കാറ്റഗറി നമ്പര്‍ 185/17 ഫാര്‍മസിസ്റ്റ് (ഹോമിയോ) (എന്‍.സി.എ-എസ്.റ്റി) ഇന്റര്‍വ്യൂ സപ്തംബര്‍ 27-ന് രാവിലെ 9.30 മുതല്‍.
 കാറ്റഗറി നമ്പര്‍ 388/16  ഫാര്‍മസിസ്റ്റ് (ഹോമിയോ) ഹോമിയോപ്പതി (എന്‍.സി.എ -എസ്.ഐ.യു.സി നാടാര്‍) ഇന്റര്‍വ്യൂ സപ്തംബര്‍ 27-ന് രാവിലെ 10.50 മുതല്‍. 
കാറ്റഗറി നമ്പര്‍ 527/16  ഫാര്‍മസിസ്റ്റ് (ഹോമിയോ) ഹോമിയോപ്പതി (എന്‍.സി.എ-എല്‍.സി) ഇന്റര്‍വ്യൂ സപ്തംബര്‍ 27-ന് രാവിലെ 10.50 മുതല്‍.
 കാറ്റഗറി നമ്പര്‍ 286/16 ഫാര്‍മസിസ്റ്റ് (ഹോമിയോ) ഹോമിയോപ്പതി സപ്തംബര്‍ 28-ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ.
 ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതും, ഒ.റ്റി.വി സര്‍ട്ടിഫിക്കറ്റും സഹിതം നിശ്ചിത സമയത്തും ഇന്റര്‍വ്യൂവിനായി ഹാജരാകണം. ഇത് സംബന്ധിച്ച് എസ്.എം.എസ്/പ്രൊഫൈല്‍ മെസേജ് എന്നിവ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.

date