Skip to main content

നാരിശക്തി പുരസ്‌കാര്‍ അവാര്‍ഡ്

   കേന്ദ്രസര്‍ക്കാറിന്റെ നാരിശക്തി പുരസ്‌കാര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.  നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയിലുളള അപേക്ഷ 27 ന് രണ്ട് മണിക്ക് മുമ്പായി കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ എഫ്-ബ്ലോക്കിലുള്ള ജില്ലാതല ഐസിഡിഎസ് പ്രോഗ്രാം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.  വിശദ വിവരങ്ങളും അപേക്ഷ ഫോറവും ഐസിഡിഎസ് പ്രൊജക്ട് ഓഫീസുകളിലും ജില്ലാ പ്രോഗ്രാം ഓഫീസിലും ലഭിക്കും.
     സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിനായി വിശിഷ്ട സേവനം അനുഷ്ടിക്കുന്ന പ്രത്യേകിച്ചും വ്യക്തികള്‍/ സംഘങ്ങള്‍ / സംഘടനകള്‍ / ഗവണ്‍മെന്റിതര സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വ്യക്തിയാണെങ്കില്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. സ്ഥാപനമാണെങ്കില്‍ അഞ്ച് വര്‍ഷത്തെ സേവനപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

date