Skip to main content

സമഗ്ര കാര്‍ഷിക വികസന പദ്ധതിയുമായി കടമ്പൂര്‍ പഞ്ചായത്ത്

    ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കടമ്പൂര്‍ പഞ്ചായത്ത് സമഗ്ര കാര്‍ഷിക വികസന പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള വിവരശേഖരണം നടത്തുന്നതിനായി വളന്റിയര്‍മാര്‍ക്കുള്ള പരിശീലനം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കി. നാളികേരാധിഷ്ഠിത വികസന പദ്ധതിയില്‍ കുരുമുളക്, ഇഞ്ചി, ചേന, മഞ്ഞള്‍, വാഴ തുടങ്ങിയ ഇടവിളകളും, മൃഗസംരക്ഷണം, മത്സ്യകൃഷി, തേനീച്ച വളര്‍ത്തല്‍, ശുദ്ധജലമത്സ്യകൃഷി തുടങ്ങിയ പദ്ധതികളും സംയോജിപ്പിച്ചാണ് സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് രൂപം നല്‍കുന്നത്. 
    ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും ദേശീയ നാളികേര വികസനബോര്‍ഡ്, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയ വിവിധ ഏജന്‍സികളുടെ സഹായങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള ബൃഹത്തായ പദ്ധതിയാണ് രൂപപ്പെടുത്താന്‍ ഉദ്ധേശിക്കുന്നത്. ഇതിലൂടെ കാര്‍ഷികമേഖലക്ക് പുത്തനുണര്‍വ് നല്‍കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
    കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു. റിട്ട. കൃഷി ഓഫീസര്‍ രാധാകൃഷ്ണന്‍ ക്ലാസെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വിമലാദേവി അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ കെ സുമജ, കടമ്പൂര്‍ കൃഷി ആഫീസര്‍ ആര്‍ദ്ര എസ് രഘുനാഥ്, വി ശ്യാമള, വി കെ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.ന്‍ജിനീയര്‍ അറിയിച്ചു.

date