Skip to main content

എന്‍.റ്റി.എസ് പരീക്ഷ: ബാങ്ക് റഫറന്‍സ് നമ്പര്‍ ലഭിച്ചവര്‍ ഫീസ് അടയ്‌ക്കേണ്ട

 

എന്‍.റ്റി.എസ് പരീക്ഷയുടെ ഫീസ് ബാങ്ക് മുഖേന അടച്ച വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷാ ഫീസ് അടക്കുമ്പോള്‍ ബാങ്ക് റഫറന്‍സ് നമ്പര്‍ ലഭ്യമായാല്‍ തുടര്‍ന്ന് വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല. ബാങ്ക് റഫറന്‍സ് ലഭ്യമായാല്‍ 24 മണിക്കൂര്‍ കഴിഞ്ഞ് (അവധി ദിവസങ്ങള്‍ കഴിച്ച്) മാത്രമേ ആക്ടിവേറ്റ് ആകുകയുള്ളൂ. സര്‍ക്കാര്‍ ഉത്തരവു പ്രകാരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും(കേന്ദ്രീയ വിദ്യാലയം, ജെ. എന്‍. വി., ഗവണ്‍മെന്റ്, എയിഡഡ്, പ്രൈവറ്റ്) സമ്പൂര്‍ണ്ണയില്‍ രജിസ്റ്റര്‍ ചെയ്യണം. സമ്പൂര്‍ണ്ണയില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്‍. റ്റി. എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാങ്കേതികമായ തടസ്സം നേരിടും. അവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അദര്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സ്‌കൂളിന്റെ പേര് ടൈപ്പ് ചെയ്യണം. ഈ സൗകര്യം ഇന്നു മുതല്‍ ( സെപ്റ്റംബര്‍ 25) സൈറ്റില്‍ ലഭിക്കും. ഇവര്‍ക്ക് എച്ച്.എം/പ്രിന്‍സിപ്പല്‍ വെരിഫിക്കേഷന്‍ ഉളള സൗകര്യം പ്രത്യേകം ലഭ്യമാക്കും.

 പി.എന്‍.എക്‌സ്.4179/18

date