Post Category
വൈദ്യുതി താരിഫ് റെഗുലേഷന് കരട് : പബ്ളിക് ഹിയറിംഗ് ഒക്ടോബര്‍ 1ന്
2018-19 മുതല്‍ നാലുവര്‍ഷത്തേയ്ക്ക് വൈദ്യുതി നിരക്ക് നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ വൈദ്യുതി താരിഫ് റെഗുലേഷന് 2018 ന്റെ പുതുക്കിയ കരട് രൂപം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗ് ഒക്ടോബര്‍ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷന് ഓഫീസില്‍ നടക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ സ്ട്രാറ്റജിക്ക് ബിസിനസ്സ് യൂണിറ്റ് ഉല്‍പ്പാദനം, പ്രസരണം, വിതരണം, സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍, മറ്റ് വൈദ്യുതി വിതരണ ലൈസന്‍സികള്‍ എന്നിവര്‍ക്ക് റെഗുലേഷന് ബാധകമാണ്.
പി.എന്‍.എക്സ്.4183/18
date
- Log in to post comments