Skip to main content

നിയമസഭാ പരിസ്ഥിതി സമിതി വയനാടും പാലക്കാടും സന്ദര്‍ശനം നടത്തും

 

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016-19) ഒക്‌ടോബര്‍ 11ന് രാവിലെ 11ന് വയനാട് ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുക്കും.  ജില്ലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളും പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. 12ന് രാവിലെ 10ന് പാലക്കാട് ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുക്കുകയും തുടര്‍ന്ന് പോത്തുണ്ടി ഡാം, മലമ്പുഴ, അകത്തേത്തറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

  പി.എന്‍.എക്‌സ്.4189/18

date