Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ

 

ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍ /ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക  വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 18.നും 55.നും മധ്യേ. പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാനപരിധി മൂന്ന് ലക്ഷം രൂപ. വാഹന വായ്പയ്ക്ക്  അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അപേക്ഷാഫോറവും  വിശദവിവരവും  എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി   ബന്ധപ്പെടണം.                  (പിഎന്‍പി 3040/18)

date