Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് വള്ളിക്കോട് പഞ്ചായത്ത് 4.5 ലക്ഷം രൂപ  സമാഹരിച്ചു

 

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും പഞ്ചായത്ത് ജീവനക്കാരുടെയും യുവജനങ്ങളുടെയും സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 454878 രൂപ സമാഹരിച്ചു. ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലും ധനസമാഹരണം നടന്നതായി പ്രസിഡന്റ് ലിസിമോള്‍ ജോസഫ് അറിയിച്ചു. 

        (പിഎന്‍പി 4041/18)

date