Skip to main content

യോഗ പരിശീലനം: സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷിക്കാം

 

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് താല്‍പ്പര്യമുള്ള സംഘടനകള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  യോഗ പരിശീലകന്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ 200 മണിക്കൂറില്‍ കുറയാത്ത യോഗ ടീച്ചര്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.  ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ വീതം രണ്ട് ദിവസത്തെ പരിശീലനമാണ് നല്‍കേണ്ടത്.  യോഗ പരിശീലനം നടത്തുന്നതിനാവശ്യമായ യോഗ മാറ്റ് വാങ്ങേണ്ട തുക കൂടി പ്രൊപ്പോസലില്‍ ഉള്‍പ്പെടുത്തണം.  സ്ത്രീകളുടെ സ്ഥാപനത്തില്‍ സ്ത്രീകളായ പരിശീലകരെയാണ് നിയമിക്കേണ്ടത്.  അപേക്ഷകള്‍ ഒക്‌ടോബര്‍ അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്കു മുമ്പായി പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. 
(പി.ആര്‍.പി. 2374/2018)

date