Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷം:   ജില്ലാതല സമ്മേളനം ഇന്ന്

ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബർ രണ്ടു മുതൽ 16 വരെ നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷത്തിന്റെ ഭാഗമായി ജില്ലാതല സമ്മേളനം ഇന്ന് (ഒക്‌ടോബർ 12) രാവിലെ 11ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അരൂർ എം.എൽ.എ അഡ്വ. എ.എം ആരിഫ് ഉദ്ഘാടനം ചെയ്യും, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അധ്യക്ഷത  വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ മുഖ്യ സന്ദേശം നൽകും. ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം. പ്രമോദ്, സജിമോൾ ഫ്രാൻസിസ്,  പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി വിനോദ്, പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷെരീഫ്,  പട്ടണക്കാട് ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് മഞ്ജു ബേബി, ജില്ല പട്ടികജാതി വികസന ഓഫീസർ ബി. ബഞ്ചമിൻ,  മറ്റു ജനപ്രതിനിധികൾ  എന്നിവർ പങ്കെടുക്കും.

 

 

 

 

date