Skip to main content

ശില്‍പ്പശാല സംഘടിപ്പിച്ചു

 

മില്‍മ കാലിത്തീറ്റയുടെ ഉപഭോക്താക്കളായ ക്ഷീരസംഘങ്ങളുടെ പ്രതിനിധികള്‍ക്കായി കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പത്തനംതിട്ട മണ്ണില്‍ റീജന്‍സി ഹോട്ടലില്‍ വച്ച് നടന്ന ശില്‍പ്പശാല കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭ്യത ഉറപ്പാക്കുന്നതിനായി ജില്ലാതല ഗോഡൗണ്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. മികച്ച പ്രവര്‍ത്തനത്തിനുള്ള ക്ഷീരസംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വെച്ചൂച്ചിറ, ചെറുകുന്നം ക്ഷീരസംഘം പ്രതിനിധികള്‍ക്ക് സമ്മാനിച്ചു. മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാന്‍ കല്ലട രമേശ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതിയംഗം മാത്യു ചാമത്തില്‍, ഭരണസമിതിയംഗങ്ങളായ അഡ്വ. ഗിരീഷ്‌കുമാര്‍, അഡ്വ. സദാശിവന്‍പിള്ള, എസ്.അയ്യപ്പന്‍നായര്‍, ലിസി മത്തായി, എസ് സുശീല, സീനിയര്‍ മാനേജര്‍മാരായ ഡോ.പി. മുരളി, മുഹമ്മദ് അന്‍സാരി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ പത്തനംതിട്ട ജില്ലയിലെ ഇരുന്നൂറിലധികം ക്ഷീരസംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

                 (പിഎന്‍പി 3374/

date