Skip to main content
 ജീവിത നൈപുണ്യ വിദ്യാഭ്യാസ പരിശീലനത്തിന്റെ സമാപനം പെരിയ  ജിഎച്ച്എസ്എസില്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.  

സപ്തദിന ജീവിത നൈപുണ്യ വിദ്യാഭ്യാസ പരിശീലന സമാപനം 

   
നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍  കേന്ദ്ര സര്‍വകലാശാല സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍ വിഭാഗവും പേരിയ എസ്.വി.ബ്രദേര്‍സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സപ്തദിന ജീവിത നൈപുണ്യ വിദ്യാഭ്യാസ സമാപനം പെരിയ  ജിഎച്ച്എസ്എസില്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. ട്രെയിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കുട്ടികളില്‍ നിന്നും തന്നെ ആരംഭിക്കണമെന്ന് ശാരദ എസ് നായര്‍ പറഞ്ഞു. അമ്പതോളം വരുന്ന കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് ഏഴുദിവസം വിവിധ തരത്തിലുള്ള ക്ലാസുകള്‍ നല്‍കുകയും അവസാനദിവസം വിനോദ യാത്ര സംഘടിപ്പിക്കുകയും ചെയ്തു.
    പെരിയ ജിഎച്ച്എസ്എസിലെ അധ്യാപകന്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് സി.കമലാക്ഷന്‍,വി.വി.രാജീവന്‍, ടി.കെ ബാബുരാജ്, നെഹ്‌റു യുവകേന്ദ്ര സുരക്ഷ പ്രോജക്ട്  മാനേജര്‍ എം.നിഷിത, ടി.നവീന്‍ രാജ്,കീര്‍ത്തി പ്രിയ എന്നിവര്‍ പ്രസംഗിച്ചു.
 

date