Skip to main content
കട്ടപ്പന നഗരസഭയിലെ  അയ്യന്‍കാളി തൊഴിലുറപ്പിലെ ആദ്യതൊഴില്‍ദിനം നഗരസഭാധ്യക്ഷന്‍ മനോജ് എം.തോമസ് ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി  പ്രവൃത്തികള്‍ക്ക് തുടക്കമായി

 

കട്ടപ്പന നഗരസഭയില്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. നഗരസഭയുടെ അഞ്ചാം വാര്‍ഡ് വെള്ളയാംകുടി ഭാഗത്ത് എസ് എം എല്‍ ജംഗ്ഷന്‍ - മ്ലാക്കണ്‍ം - കാണക്കാലിപ്പടി റോഡിന് ഓട തെളിയ്ക്കല്‍ പ്രവര്‍ത്തിയോടെയാണ് കട്ടപ്പന നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയിലെ ആദ്യ  തൊഴില്‍ദിനമാരംഭിച്ചത്. നഗരസഭാധ്യക്ഷന്‍ മനോജ് എം.തോമസ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് നഗരസഭയായി മാറിയപ്പോള്‍ സാങ്കേതിക തടസങ്ങള്‍ കാരണം തൊഴിലുറപ്പ് മുടങ്ങിയത് സാധാരണക്കാരായ ജനങ്ങളെ ബാധിച്ചിരുന്നു. ഇപ്പോള്‍ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ ആരംഭിച്ചതിലൂടെ തൊഴിലുറപ്പ് അംഗങ്ങളുടെ നിരന്തര ആവശ്യത്തിന് പരിഹാരമായതായും അടുത്ത ദിവസങ്ങളില്‍ മറ്റ് വാര്‍ഡുകളിലും തൊഴിലുറപ്പ് ആരംഭിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. കട്ടപ്പന ഗ്രാമ പഞ്ചായത്ത് 2015 നവംബര്‍ രണ്ടണ്‍ിനാണ് നഗരസഭയായി മാറിയത്. . സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടണ്‍് വിനിയോഗിച്ചാണ് അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്. പരമാവധി നൂറ് തൊഴില്‍ ദിനങ്ങളാണ് അയ്യന്‍കാളി തൊഴിലുറപ്പിലൂടെ ഒരു കുടുംബത്തിന് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ 40 തൊഴിലാളികള്‍ പണിക്കിറങ്ങി. 80,000  രൂപയുടെ പ്രവര്‍ത്തിയ്ക്കാണ്  അനുമതി ലഭിച്ചിട്ടുള്ളത്. ഇതിലൂടെ 280 തൊഴില്‍ ദിനങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.

 

കല്ല് കയ്യാല, മണ്ണ് കയ്യാല ജലസംരക്ഷണം, തോട് നവീകരിക്കല്‍, മഴ നീര്‍ക്കുഴി, മണ്‍ ബണ്ടണ്‍്, പരമ്പരാഗത ജല സ്രോതസുകളുടെ സംരക്ഷണം, വൃക്ഷതൈ വച്ചുപിടിപ്പിക്കല്‍, നേഴ്‌സറി, ജലസേചനകുളം, ഓലി നവീകരണം, കമ്പോസ്റ്റ് കുഴി, ജൈവപുതയിടല്‍, ഭൂമി തട്ടു തിരിയ്ക്കല്‍, അഴുക്കുചാല്‍ നിര്‍മ്മാണം, കോളനികളില്‍ കമ്പോസ്റ്റ് കുഴികള്‍, റോഡുകള്‍ക്ക് ഓട നിര്‍മ്മാണം, ലൈഫ് പദ്ധതി എന്നീ പ്രവര്‍ത്തികള്‍ക്കായി 8, 72,68174 രൂപക്കാണ് ഈ വര്‍ഷം കട്ടപ്പന നഗരസഭയ്ക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ ഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ റെജീന തോമസ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഡേറ്റാ എന്‍ട്രി ഓഫീസര്‍ റിന്റു ജോസഫ്, ഓവര്‍സിയര്‍ അഞ്ജിത ബാബു, മേറ്റ് ജയസതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു

date