Skip to main content

ദേശീയ ആരോഗ്യ ദൗത്യം :    കലാരൂപങ്ങളില്‍ നിന്നുളള   അപേക്ഷ തീയതി നീട്ടി 

    ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലുടനീളം ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി വിവിധ കലാരൂപങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 16  ന് വൈകീട്ട് അഞ്ച് മണി വരെ നല്‍കാമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യം നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കലാരൂപങ്ങള്‍ അവതരിപ്പിക്കേണ്ടത്. താല്‍പര്യമുളളവര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് അപേക്ഷയും കലാരൂപങ്ങളുടെ വിശദാംശങ്ങളും ഫോട്ടോ ഉള്‍പ്പെടെ നല്‍കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ ജില്ലാതല തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുമ്പില്‍ നിര്‍ദ്ദേശിച്ച വിഷയത്തില്‍ കലാരൂപം അവതരിപ്പിക്കണം. 
 

date