Skip to main content

12 മുതല്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ ആര്‍.സി നല്‍കും - ആര്‍.ടി.ഒ മലപ്പുറം

മലപ്പുറം ആര്‍.ടി.ഒയില്‍ നവംബര്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അന്നേ ദിവസം തന്നെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ ബന്ധപ്പെട്ട രേഖകളും അപേക്ഷകളും സഹിതം പരിശോധനയ്ക്ക് ആര്‍.ടി.ഓഫീസ് പരിസരത്ത് ഹാജരാകണം.  11 മണിക്കു ശേഷം ഹാജരാകുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതല്ല. ഉച്ചയ്ക്ക് 12 ന് വാഹനങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കും. വൈകുന്നേരം  അഞ്ചിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി വാഹന ഉടമ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരാകണം.  നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ ആര്‍.സി. തപാലില്‍ ലഭിക്കാന്‍ 42 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസമെഴുതിയ പോസ്റ്റ് കവര്‍ സഹിതം അപേക്ഷിക്കുകയോ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഓതറൈസേഷന്‍ അപേക്ഷയുടെ കൂടെ സമര്‍പ്പിച്ച് ആര്‍.സി. കൈപ്പറ്റുന്നതിന് മറ്റൊരാളെ ചുമതലപ്പെടുത്താം എന്ന് മലപ്പുറം ആര്‍.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.  രജിസ്‌ട്രേഷന്‍ പുതുക്കല്‍, രൂപമാറ്റം വരുത്തല്‍ തുടങ്ങിയ പരിശോധന വാഹനങ്ങള്‍ ഹാജരാക്കേണ്ടത് ഉച്ചയ്ക്ക്  12 നും ഒന്നിനും ഇടയിലായിരിക്കണം.

 

date