Skip to main content

പൊ•ുണ്ടത്ത് ആട് പ്രജനന പദ്ധതിയ്ക്ക് തുടക്കം

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൊ•ുണ്ടം പഞ്ചായത്തില്‍ ആട് പ്രജനന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെയാണ് പദ്ധതി. താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയില്‍ പങ്കാളികളായ സംരംഭകര്‍ക്ക് ഇതിനകം ആട് പരിപാലനത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കിക്കഴിഞ്ഞു. 'ഹരിതം കര്‍ഷക സംഘം' എന്ന പേരിലാണ് കൂട്ടായ്മ. ബ്ലോക്കിന് കീഴില്‍ വെറ്റിനറി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ തുടര്‍ പരിശീലനവും നല്‍കും. പദ്ധതി താനൂര്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സി.കെ.എ റസാഖ് ഉദ്ഘടനം ചെയ്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് കുണ്ടില്‍ ഹാജറ, പൊ•ുണ്ടം  പഞ്ചായത് പ്രസിഡന്റ് സുബൈര്‍ ഇളയോടത്ത്, ബ്ലോക്ക്മെമ്പര്‍മാരായ ഇസ്മായില്‍ ഹാജി, സൈനബ പി, നസീബ അസീസ്, പൊ•ുണ്ടം പഞ്ചായത് മെമ്പര്‍ അബ്ദുല്‍ ഗഫൂര്‍,വാസു.എന്‍ ,ശകീര്‍ പൊ•ുണ്ടം എന്നിവര്‍ സംസാരിച്ചു.

 

date