Skip to main content

ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

ജില്ലയില്‍ സ്‌കൂള്‍ പരിസരങ്ങള്‍ ലഹരിവിമുക്താക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കായി ശരണബാല്യം പദ്ധതിയുടെ ഭാഗമായി ലഹരിവിമുക്തബാല്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. ഇതിനായി വനിതാ ശിശുവികസന വകുപ്പ്,   വിദ്യാഭ്യാസ ഗ്രൂപ്പ്, നാര്‍ക്കോട്ടിക് സെല്‍, എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്ത ടീം രൂപീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.റ്റി.എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്‍, ഡിവൈഎസ്പി പ്രദീപ് കുമാര്‍, എക്‌സൈസ് സി.ഐ എസ്.സജീവ് കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കര്‍ ഷാന്‍ രമേശ് ഗോപന്‍, എലിസബത്ത് ജോസ്, എം.ആര്‍.രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.                  (പിഎന്‍പി 3755/18)

date