Skip to main content

പച്ചപ്പ് വിരിക്കാനൊരുങ്ങി തണുനാട്ടില്‍ പാടശേഖരം

 

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറുവേലില്‍ (തണുനാട്ടില്‍) പാടശേഖരത്ത് വിത്തിറക്കി. മുപ്പത് വര്‍ഷമായി തരിശായി കിടന്ന പാടശേഖരമാണ് ഇപ്പോള്‍ കൃഷിയ്ക്ക് അനുയോജ്യമാക്കിയത്. ആറന്മുളയെ പൂര്‍ണമായും കാര്‍ഷിക സമൃദ്ധിയിലേയ്ക്ക തിരിച്ച് കൊണ്ടുപോകുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആറുവേലില്‍ പാടശേഖരത്ത് വിത്തിറക്കിയത്. ആറുവേലില്‍ പാടശേഖരത്ത് പത്ത് ഏക്കര്‍ സ്ഥലത്താണ് വിത്തിറക്കിയത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്റെ നേതൃത്വത്തിലാണ് വിത്ത് വിതച്ചത്. വൈസ് പ്രസിഡന്റ് പ്രകാശ് കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലതാ ചെറിയാന്‍, കൃഷി അസിസ്റ്റന്റ് സൈജു, ബ്ലോക്ക് പഞ്ചായത്തംഗം ജെറി മാത്യു സാം, പഞ്ചായത്തംഗങ്ങളായ സോണി കൊച്ചുതുണ്ടിയില്‍, മോളി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.          (പിഎന്‍പി 3757/18)

date