Skip to main content

നാട്ടാനകളുടെ കണക്കെടുപ്പ്

സംസ്ഥാന വ്യാപകമായി നാട്ടാനകളുടെ തിരിച്ചറിയലും കണക്കെടുപ്പും നടത്തി തിട്ടപ്പെടുത്തി സുപ്രീം കോടതിയെ അറിയിക്കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാട്ടാനകളുടെ കണക്കെടുപ്പും ഇതിനായി രുപീകരിച്ച സെന്‍സസ് ടീം മുഖേന നവംബര്‍ 22 ന് ജില്ലയില്‍ നടത്തുന്നു.  നവംബര്‍ 21, 22 തീയ്യതികളില്‍ ജില്ലയിലെ ഏതെങ്കിലും ഭാഗങ്ങളില്‍ നാട്ടാനകളെ കണ്ടെത്തുകയാണെങ്കില്‍ ആ വിവരം ഇതിനായി രൂപികരിച്ച കണ്‍ട്രോള്‍ റൂമിലെ താഴെപ്പറയുന്ന നമ്പറുകളില്‍ അറിയിക്കണം.  അറിയിക്കുന്നവര്‍ക്ക് ഉചിതമായ ക്യാഷ് അവാര്‍ഡ് നല്‍കും.  ഫോണ്‍:-കണ്‍ട്രോള്‍ റും: 04994 256910, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കാസറകോട്: 8547603836, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹോസ്ദുര്‍ഗ്: 8547603840.

date