Skip to main content

ഗൃഹോപോകരണങ്ങള്‍വാങ്ങാനുള്ള മികച്ച പദ്ധതിയാണ്ആര്‍.കെ.എല്‍.എസ് :സ്പീക്കര്‍

പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപോകരണങ്ങള്‍വാങ്ങാനുള്ളഏറ്റവുംമികച്ച വായ്പാ പദ്ധതിയാണ് ആര്‍.കെ.എല്‍.എസ് (റീസര്‍ജെന്റ്‌കേരള ലോണ്‍ സ്‌കീം) എന്ന്‌സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ആര്‍.കെ.എല്‍.എസ് ഡിസകൗണ്ട് കാര്‍ഡിന്റെ ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രളയത്തില്‍ നഷ്ടപ്പെട്ടതെല്ലാംതിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പ്രളയത്തില്‍ കേരളത്തിലെ യുവജനങ്ങള്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍  ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുമ്പിലുണ്ടാ യിരുന്നെന്നും സ്പീക്കര്‍കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ സര്‍വ്വവും നഷ്ടമായവരെകൈ പിടിച്ചു കയറ്റാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പ പദ്ധതിയാണ് ആര്‍.കെ.എല്‍.എസ്. പദ്ധതി പ്രകാരംഒരുകുടുംബത്തിന് നഷ്ടമായഗൃഹോപകരണങ്ങള്‍തിരിച്ചു പിടിക്കാന്‍ പലിശ രഹിതമായി ഒരുലക്ഷം വരെവായ്പ ലഭിക്കും. നിരവധി ഏജന്‍സികള്‍ ഈ പദ്ധതിയില്‍ സര്‍ക്കാരിനൊപ്പമുണ്ട്. ആര്‍.കെ.എല്‍.എസ്‌വായ്പയുടെ ഭാഗമായി നല്‍കുന്ന ഡിസകൗണ്ട് കാര്‍ഡുമായിവരുന്ന ഗുണഭോക്താക്കള്‍ക്ക്ഡിസ്‌കൗണ്ട് നിരക്കില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴിയും. സോണി, വീ ഗാര്‍ഡ്, നോള്‍ട്ട, വേള്‍പൂള്‍ തുടങ്ങിയ ബ്രാന്‍ഡഡ് കമ്പനികളുടെ ഗൃഹോപകരണങ്ങളാണ് ഡിസ്‌കൗകൗണ്ട് കാര്‍ഡിലൂടെ ലഭിക്കുക.
ജില്ലയില്‍ 669 അയല്‍ക്കൂട്ടങ്ങളില്‍ നിന്ന്  2000 പേരാണ്ഡിസ്‌കൗണ്ട് കാര്‍ഡിനായി അപേക്ഷിച്ചത്. ഇതില്‍ 866 പേര്‍ക്കാണ്ഡിസ്‌കൗണ്ട്കാര്‍ഡ് ലഭിക്കുന്നത്. ഇവര്‍ക്കായി  7,23,94,000 (7 കോടി 23 ലക്ഷത്തി 94 ആയിരം) രൂപയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പടപ്പ് ബ്ലോക്ക്  പരിധിയിലെ 106 പേര്‍ക്കാണ്ഡിസകൗണ്ട് കാര്‍ഡ് ലഭിച്ചത്.
പരിപാടിയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി.  കുടുംബശ്രീജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍സി.കെഹേമലത, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സത്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. എം.ബി ഫൈസല്‍ ,ഷമീറഇളയിടത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ ്‌കോഓര്‍ഡിനേറ്റര്‍ കെ.പി സായി കൃഷ്ണന്‍ തുടങ്ങിവിവിധ രാഷ്ട്രീയ പ്രതിനിധികള്‍സംസാരിച്ചു.(എം.പിഎം 3553/2018)
പബ്ലിക്ക്‌ഹെല്‍ത്ത്‌ലാബ്ഉദ്ഘാടനം ഇന്ന് (നവംബര്‍19)
ജില്ലാ പബ്ലിക്‌ഹെല്‍ത്ത് ലാബ്ഉദ്ഘാടനം ഇന്ന് (നവംബര്‍ 19)് രാവിലെ 10 ന് ആരോഗ്യമന്ത്രി കെ.കെഷൈലജ നിര്‍വഹിക്കും. പരിപാടിയില്‍ പി.ഉബൈദുള്ള എംഎല്‍എ അധ്യക്ഷതവഹിക്കും.എംപിമാരായ പികെകുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ സി.എച്ച്ജമീല,  ജില്ലാകലക്ടര്‍അമിത്മീണ, ആരോഗ്യവകുപ്പ്ഡയറക്ടര്‍ ആര്‍.എല്‍ സരിതതുടങ്ങിയവര്‍ പങ്കെടുക്കും.
സിവില്‍ സ്റ്റേഷനിലെ പഴയകൃഷി വകുപ്പ് കെട്ടിടത്തില്‍ 40 ലക്ഷംരൂപ ചെലവിലാണ് ലാബ് ഒരുക്കിയിട്ടുള്ളത്. രക്തം, മൂത്രം എന്നിവയുടെ സാമ്പിള്‍ പരിശോധനക്ക് ലാബില്‍ സൗകര്യമുണ്ട്. ഷുഗര്‍, കൊളസ്‌ട്രോള്‍, ലിവര്‍-കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റുകള്‍, കൗണ്ട്‌ടെസ്റ്റുകള്‍ തുടങ്ങിയ ടെസ്റ്റുകള്‍ ലാബില്‍ ലഭ്യമാവും. കൂടാതെ  എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ രോഗാണുനിര്‍ണയ പരിശോധനയും ലാബില്‍ നടത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വരുന്ന ബി.പി.എല്‍ വിഭാഗംരോഗികള്‍ക്ക് റേഷന്‍ കാര്‍ഡുമായി എത്തിയാല്‍ പരിശോധനക്ക് ഫീസ് നല്‍കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് നിശ്ചിത  നിരക്കില്‍ ഫീസ്ഈടാക്കും.  രാവിലെ 8.30 മുതല്‍ ഉച്ചക്കുശേഷം രണ്ടുവരെയാണ് പ്രവര്‍ത്തന സമയം.

 

date