Skip to main content

അക്ഷയ പതിനാറാം വാര്‍ഷികാഘോഷവും കുടുംബസംഗമവും നാളെ

 

വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കേരള സ്റ്റേറ്റ് ഐ ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ അക്ഷയ പദ്ധതിയുടെ പതിനാറാം വാര്‍ഷികാഘോഷവും അക്ഷയ കുടുംബ സംഗമവും നാളെ
(നവംബര്‍ 18) കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉച്ചയ്ക്ക് 2 മണിക്ക് തുറുമുഖനവകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മണിക്ക് ഇന്റര്‍നാഷനല്‍ ട്രെയിനര്‍ വി വേണുഗോപാലന്‍ ക്ലാസ്സെടുക്കും. എം സി പ്രകാശനും സംഘവും നയിക്കുന്ന നാടന്‍ പാട്ട്, അക്ഷയ സംരംഭകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ഇ-ഗവേണന്‍സ് ജില്ലാ പ്രോജക്ട് മാനേജര്‍ സി എം മിഥുന്‍ കൃഷ്ണ, പ്രൊജക്ട് അസിസ്റ്റന്റ് കെ വി  ദിപാങ്കുരന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ആര്‍ ഹിരേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ കെ ദീപക്, വി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. 

date